മെയ് 9 മുതൽ ഹയർ സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ് .ഓൺലൈൻ അപേക്ഷ യാണ് നൽകേണ്ടത് .ഓപ്ഷൻ നൽകുന്നതിന് മുമ്പ് ഹയർ സെക്കണ്ടറി അധ്യാപകരിൽ നിന്നു മാർഗ്ഗ നിർദേശം തേടുന്നത് നല്ലതാണ് .സ്വന്തം അഭിരുചിക്കു അനുസൃതമായ കോഴ്‌സുകൾ ഉള്ള സ്കൂളിലേക്ക് ആദ്യത്തെ ഓപ്ഷൻ നൽകണം .യാത്രാ സൗകര്യത്തിനും മുൻഗണന നൽകണം .അപേക്ഷകർക്കായുള്ള പരിശീലനവും കരിയർ ഓറിയെന്റെഷനും കോടോത്ത് സ്കൂൾ ഹാളിൽ മെയ് 11 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കും .
A GIMPSE OF THE SCHOOL
- Home
- SOUHRIDA
- CAREER GUIDANCE
- HISTORY OF THE SCHOOL
- MEDIA REPORTS
- IMPORTANT PHONE NUMBERS
- STUDENT ARTICLES
- EXAM NEWS
- PTA NEWS
- SENIOR ASSISTANT'S PAGE
- DAY OBSERVATIONS
- VARIOUS COMMITTEES
- CAMPUS NEWS
- RESULT ANALYSIS 11 2016-2017
- STUDENT CLUBS
- STAFF ACHIEVEMENT STORIES
- STUDENT SUCCESS STORIES
- STUDENT STRENGTH
- CLASS BLOGS
- STAFF DETAILS
- STATEWIDE COMPETITIONS
- CONTACT US
- SCHOOL KALOLSAVAM RESULTS
PRINCIPAL'S MESSAGE
Saturday, May 5, 2018
Sunday, March 11, 2018
Sunday, February 25, 2018
സാർക് ജലവിതരണ പദ്ധതി പഠനയാത്ര
സാർക് ജലവിതരണ പദ്ധതി പഠനയാത്ര
കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും 5 കിലോമീറ്റർ ദൂരെയുള്ള രാമങ്കയം അണക്കെട്ടിലേക്ക് ജലസംരക്ഷണസാർക് ജലവിതരണ പദ്ധതി പഠനയാത്ര പഠന യാത്ര നടത്തി.ഭൂമിത്രസേനയുടെയും നാഷണൽ സർവീസ് സ്‌കീംന്റെയും പ്രതിനിധികളായ 50 വിദ്യാർത്ഥികൾ സാർക് ( SAARC ) രാജ്യങ്ങളുടെ കൂട്ടായ്‍മയിൽ കോടോം ബേളൂർ പഞ്ചായത്തിൽ ഈ മാർച്ച് മാസം കമ്മീഷൻ ചെയ്യാൻ പോകുന്ന ജലവിതരണ പദ്ധതി യാണ് പഠന വിധേയമാക്കിയത് . .പി ടി എ പ്രസിഡന്റ് സൗമ്യാ വേണുഗോപാൽ , പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു , സ്കൂൾ പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,ലൈലാബീവി ടീച്ചർ ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്‌കീമിന്റെയും വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി .
കോടോത് മയിൽപ്പാറയിലെ 6 ലക്ഷം ലിറ്റർ ശേഷിയുള്ള ജല സംഭരണിയും പുഴയോരത്തെ കിണറും പമ്പ് ഹൗസും പോർക്കളത്തെ 2 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയും ഞങ്ങൾ സന്ദർശിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ കെ വി കേളു വിദ്യാർത്ഥികൾക്ക് ഈ സംവിധാനം ഈ പ്രദേശത്തു അനുവദിക്കപ്പെടാപരിസ്ഥിതികം 2018 ൻ ഇടയായ സാഹചര്യവും പ്രവർത്തന സാധ്യതകളും വിവരിച്ചു കൊടുത്തു .
കോടോം ബേളൂർ പഞ്ചായത്തിന്റെ ജലക്ഷാമം തീർക്കാനായി ഉദ്ദേശിക്കപ്പെട്ട ഈ പദ്ധതിക്ക് ഏതാണ്ട് 17,62 ,78 ,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു .പാലപ്പുഴയിൽ രാമങ്കയത്തുള്ള തടയണക്കു 3.02 മീറ്റർ ഉയരവും 80 മീറ്റർ യനീളവും .ഇതിനു് 3 ഷട്ടറുകൾ ഉണ്ട് .പദ്ധതിക്ക് 103 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ ഉണ്ട് .ആദ്യഘട്ടത്തിൽ പൊതുസ്ഥലങ്ങളിൽ 204 ഇടങ്ങളിൽ കണക്ഷൻ നൽകും .
അതിന്റെ ഭാഗമായി നമ്മുടെ സ്ക്കൂളിലും മാർച്ച് മാസം പകുതിയോടെ ജലവിതരണം നടക്കും.ക്യാംപസിലെ ജലക്ഷാമം ഇതോടെ പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം .അപ്പോഴും ശരിയായ ജലവിനിയോഗ രീതികൾ തുടരേണ്ടതുണ്ട് .അതിനായി പ്രസിദ്ധീകരിച്ച ലഘുലേഖയിലെ ആശയങ്ങളും ചർച്ചചെയ്യപ്പെട്ടു . പരിസ്ഥിതികം 2018

,
ഡാമിന് താഴെ വെള്ളച്ചാട്ടത്തിന്റെ രസം നുകരാനും അതുകഴിഞ്ഞു പുഴയോരത്തെ മരത്തണലിൽ കാറ്റു കൊണ്ടിരിക്കാനും സമയം കിട്ടി .ഇന്നത്തെ സന്ദർശനത്തിന്റെ വിലയിരുത്തലിനായും കലാപരിപാടികൾ അവതരിപ്പി ക്കുന്നതിനും പറ്റിയ സ്ഥലമായിരുന്നു .സജീവമായ ചർച്ചകൾ നടന്നു .രാഹുൽ ,നന്ദു മാധവ് ,ഷൈജു സ്റ്റീഫൻ ,അജിത് തമ്പാൻ ,റ്റോജോ ,അലൻ ,പ്രിയേഷ് ,സോബിൻ സി ബെന്നി ,ജയ് ജിത് ജോയ് ,ജ്യോതിസ് ,കീർത്തി തുടങ്ങിയവർ പരിസ്ഥിതികം 2018 എന്ന പ്രോജെക്ടിന്റെ വിവിധ പ്രവർത്തനങ്പരിസ്ഥിതികം 2018 ങൾ വിലയിരുത്തി .ഈ പ്രദേശം മലിനമാകാതെ സൂക്ഷിക്കണമെന്നും അതിനു നാട്ടുകാരുടെ ശ്രദ്ധയുണ്ടാവണമെന്നും അഭിപ്രായമുണ്ടായി.കൂടാതെ ഈ സംഭരണിയുടെ താഴെ വശങ്ങളിൽ കാഴ്ചകാണുന്നതിനും കാറ്റു കൊള്ളു ന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം .ആഭ്യന്തര ടൂറിസ മാപ്പിൽ ഉൾപ്പെടുത്താം .ഇത്തരത്തിലുള്ള തടയണകളുടെ നിർമാണം പോലെയുള്ള വികസനപ്രവർത്തനങ്ങൾ പരിസ്ഥിതികം 2018നടത്താൻ നമ്മൾ നമ്മുടെ നാട്ടിൽ തന്നെ ജോലി ചെയ്യണം ,അല്ലാതെ ഉയർന്ന ശംബളം മാത്രം കരുതി വിദേശങ്ങളിൽ പോകുന്ന രീതി മതിയാക്കണം , പ്രകൃതിയെ സ്നേഹിക്കുന്ന ശീലമുള്ളവർ മനുഷ്യനെയും സ്നേഹിക്കും .അത് കൊണ്ട് പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ ഗുണകര മാണ് തുടങ്ങിയ വ്യത്യസ്ഥ മായ ആശയങ്ങൾ വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചു .ചർച്ച ക്രോഡീകരിച്ചു കൊണ്ട് ലൈല ബീവി റ്റീച്ചറും കേളുവേട്ടനും പ്രകൃതി സ്നേഹത്തിലൂന്നിയ വികസന പ്രവർത്തനങ്ങൾ ആണ് നാടിനാവശ്യം എന്നു ചൂണ്ടിക്കാട്ടി. പുഴയെ സ്നേഹിച്ചു വളർന്ന ബാല്യകാലത്തെ ക്കുറിച്ചു പരമർശിച്ചു തുടങ്ങിയ കേളുവേട്ടൻ പുഴയുടെ ഇന്നത്തെ മെലിഞ്ഞ അവസ്ഥക്ക് കാരണം ആളുകളുടെ പ്രകൃതി ചൂഷണം തന്നെയാണെന്ന് ഓർമിപ്പിച്ചു.അനിയന്ത്രിതമായ തോതിലുള്ള മരം മുറിവും തിട്ടയിട്ടുള്ള മൽസ്യ ബന്ധനവും വനസമ്പത്തും മൽസ്യസമ്പത്തും ശോഷിപ്പിച്ചു എന്നത് ചില ഉദാഹരണങ്ങൾ മാത്രം .പരിസ്ഥിതികം 2018 പോലുള്ള പ്രോജക്ടുകൾ യുവാക്കളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള അവബോധം ഉണ്ടാക്കും എന്ന പ്രതീക്ഷയിൽ യോഗം അവസാനിച്ചു .
നെൽക്കൃഷി കൊയ്ത്തുത്സവം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുഭവസാക്ഷ്യമായി
കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി രണ്ടാം വിള നെൽക്കൃഷി കൊയ്ത്തുത്സവം നടത്തി .ഈ പ്രവർത്തനം കാലാവസ്ഥാ വ്യതിയാനത്തിന്റെ നൊമ്പരപ്പെടുത്തുന്ന അനുഭവസാക്ഷ്യമായി .
കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഇക്കുറിയും വെള്ളം കിട്ടുമെന്ന ഉറപ്പിലാണ് കോടോം വയലിൽ അരയേക്കർ സ്ഥലത്തു പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തൊണ്ണൂറാൻ വിത്ത് വിതച്ചത് .നവംബർ മാസം അവസാനം വിതക്കുമ്പോൾ പാടത്തു മുട്ടോളം വെള്ളം ഉണ്ടായിരുന്നു .
തുടക്കത്തിൽ നീർകിളികൾ പാടത്തിറങ്ങി വിത്ത് കുറെ കൊണ്ട് പോയി .ഇത് പതിവില്ലാത്ത അനുഭവം എന്നു കൃഷിക്കാരനായ രമേശൻ പറഞ്ഞു.
ഡിസംബർ പകുത്തിയാവുമ്പോഴേക്കും പാടത്തെ വെള്ളം വറ്റി .
ചാലിൽ ചെറു തടയണകൾ കെട്ടി .ആവും വിധം കൃഷിക്ക് നനവ് നിലനിര്ത്താന് ശ്രമിച്ചു .കാവിൽ നിന്നുള്ള ശക്തിയായ ഉറവ പതിവില്ലാത്ത വിധം ദുർബലമാകുന്നു .ഇപ്പോഴത്തെ കാലം തെറ്റിയ ചൂടാകണം കാരണം എന്നു കൃഷിക്കാർ .
വളം ചെയ്തു . കളകൾ പറിച്ചു .പരീക്ഷാക്കാലത്തിന്റെ പരിമിതികൾ വേറെ .
ഈയാഴ്ച വിളഞ്ഞു നിൽക്കുന്ന പാടത്തു ഉള്ളതു കൊയ്തെടുത്തു .
കൃഷിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയ വിദ്യാർത്ഥികൾ നെൽ കൃഷി ക്കു ഓരോഘട്ടത്തിലും എത്ര ശ്രദ്ധ കൊടുക്കാനുണ്ട് എന്ന് തിരിച്ചറിഞ്ഞു . നൂറു മേനി വിളഞ്ഞില്ലെങ്കിലും സ്വർണ നിറമുള്ള നെന്മണികളും പാടത്തെ ചേറും വെള്ളത്തിന്റെ കള കള ശബ്ദവും വിയർപ്പിന്റെ മണവും അദ്ധ്വാനത്തിന്റെ ആനന്ദവും കൂട്ടായ്മയുടെ വഴക്കങ്ങളും കാലാവസ്ഥ മാറ്റത്തെ ക്കുറിച്ചുള്ള തിരിച്ചറിവും വിവിധ ഘട്ടങ്ങളിലെ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ,നെൽ കൃഷി നിലനിറുത്താനുള്ള ആശയങ്ങളും വിദ്യാർത്ഥികളിൽ പല മേനി നിറഞ്ഞിരുന്നു .
പ്രവർത്തനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പി റ്റി എ അംഗങ്ങളുടെയും പാടശേഖര സമിതി പ്രവർത്തകരുടെയും കൃഷി വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു .വിത്ത് വിതക്കുന്ന വേളയിൽ ബ്ലോക്ക് പ്രസിഡണ്ട് രാജൻ പ്രവർത്തനോത്ഘാടനം നടത്തി .കർഷകരെ ആദരിക്കുന്ന ചടങ്ങും നടത്തി.പാടശേഖര സമിതി സെക്രട്ടറി രമേശൻ ,പി ടി എ പ്രസിഡന്റ് സൗമ്യാ വേണുഗോപാൽ , പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു , സ്കൂൾ പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,എലിസബത്ത് ടീച്ചർ ,ലൈലാബീവി ടീച്ചർ ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേന വിദ്യാർത്ഥികൾ , നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥിപ്രതിനിധികൾ തുടങ്ങിയവർ വിത്ത് വിതക്കൽ ,വയലിൽ വെള്ളം എത്തിക്കൽ ,കളപറിക്കൽ ,വളം ചെയ്യൽ ,കൊയ്തെടുക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി .
നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം - ഭൂമിത്രസേന ,ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾകോടോത്
ഒരു സെന്റ് നെൽവയൽ ഒന്നര ലക്ഷം ലിറ്റർ ജലം മണ്ണിലേക്കിറക്കുന്ന തണ്ണീർ തടമാണ് .ആയതിനാൽ നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം .കാവിൽ നിന്നുള്ള ഉറവയാണ് കോടോത്തെ വയലിനെ നനയ്ക്കുന്ന ചാലാകുന്നത് .കാവ് മതിൽ കെട്ടി സംരക്ഷിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ജലം അവശേഷിക്കുന്നത് .കാവിനു മതിൽ കെട്ടാൻ മെനക്കെട്ട വ്യക്തികളുടെ സന്മനസ്സിനെയും ദീർഘ വീക്ഷണ ത്തേയും ആദരിക്കണം .പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി കോടോത്തെ ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും ഭൂമിത്രസേനാ പ്രവർത്തകരും ഒത്തുചേർന്നു ഫിബ്രവരി 2 ലോക തണ്ണീർത്തടദിനം ആയി ആചരിച്ചപ്പോൾ ചർച്ച ചെയ്യപ്പെട്ട പ്രധാന ആശയങ്ങളാണിവ .പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ശ്രദ്ധക്കായി ഞങ്ങൾ ഈ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു
ആമക്കുളം മൂലൂർ കാവിലേക്കു ജൈവവൈവിധ്യ പഠനയാത്ര നടത്തി
കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും 15 കിലോമീറ്റർ ദൂരെയുള്ള ആമക്കുളം മൂലൂർ കാവിലേക്കു ജൈവവൈവിധ്യ പഠന യാത്ര നടത്തി.ഭൂമിത്രസേനയുടെയും നാഷണൽ സർവീസ് സ്‌കീംന്റെയും പ്രതിനിധികളായ 50 വിദ്യാർത്ഥികൾ കോടോത് ,ബേഡകം മേഖലയിലെ കാവുകളും അവയോട് ചേര്ന്നുള്ള ജൈവവൈവിധ്യവു മാണ് പഠന വിധേയമാക്കുന്നത് .പി ടി എ പ്രസിഡന്റ് സൗമ്യാ വേണുഗോപാൽ , പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു , സ്കൂൾ പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,ലൈലാബീവി ടീച്ചർ ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേന വിദ്യാർത്ഥി പ്രതിനിധി കീർത്തി , നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥി പ്രതിനിധി കൃഷ്ണരാജ് തുടങ്ങിയവർനേതൃത്വം നൽകി .
കാസർഗോഡ് ബേഡകം പഞ്ചായത്തിൽ കുണ്ടംകുഴി ഗ്രാമത്തിനടുത്തുള്ള ആമക്കുളംക്ഷേത്രം ആമകളെ സംരക്ഷിക്കുന്നതിന് പേരുകേട്ട സ്ഥലമാണ് .ഭകതന്മാർ നേർച്ചയായി ആമകൾക്കു നൈവേദ്യ ചോറു നൽകുന്നതും ആമകൾ വരിവരിയായി വെള്ളത്തിൽ നിന്ന് തല പുറത്തേക്കിട്ടു ആളുകൾക്കടുത്തു കുളപ്പടവുകൾക്കു അരികിലെത്തി നിവേദ്യം സ്വീകരിച്ചു വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് പോകുന്നതും എല്ലാത്തിനും സാക്ഷിയായി ദേവി വിഗ്രഹം ഉള്ള പന്തലിൽ കാഴ്ചക്കാർ ക്ഷമയോടെ നിൽക്കുന്നതും കൗതുകമുണരുന്ന അനുഭവമാണ് .ക്ഷേത്രത്തിൽ കയറാതെയും പ്രകൃതി സ്നേഹികൾക്ക് ആമക്കുളമണ്ഡപത്തിൽ ആമകളെ നിരീക്ഷിക്കാൻ കഴിയും .
ചുറ്റുപാടുമുള്ള മൊട്ടപ്പാറകൾക്കു നടുവിൽ പക്ഷി മൃഗാദികൾക്കു വിഹരിക്കാനൊരു ജലാശയം .അതിനു ചുറ്റും ക്ഷേത്രകമ്മിറ്റി പണിഞ്ഞ സംരക്ഷണ മതിൽ .കുളത്തിന്റെ നടുക്ക് ചെന്നെത്താവുന്ന വിധത്തിൽ നടപ്പാതയും മണ്ഡപവും .ക്ഷേത്രത്തോട് ചേർന്ന് വന്മരങ്ങളും കാട്ടുവള്ളികളും നിറഞ്ഞ മൂലൂർ കാവ് .അനുവാദമില്ലാതെ ആർക്കും ആമകളെയോ പക്ഷികളെ യോ ഉപദ്രവിക്കാൻ കഴിയാത്ത വിധത്തിൽ വേലികളും നിരീക്ഷണ സംവിധാനവും .പ്രകൃതിയോട് ഈ പ്രദേശത്തുകാർ കാണിക്കുന്ന സ്‌നേഹവും ഭക്തിയും ശ്രദ്ധയർഹിക്കുന്ന കാര്യമാണ് .ആം ഗല കാല്പനിക കവി വില്യം വേർഡ്സ്‌വത് തന്റെ മഴവില്ലു എന്ന കവിതയിൽ കുറിക്കുന്ന And I could wish my days to be
Bound each to each by natural piety.( പ്രകൃതിയോടുള്ള ഭക്തിഭാവത്തിൽ എന്റെ ദിനങ്ങൾപരസ്പര ബന്ധിതമാകണേ ) എന്ന പ്രാർത്ഥന സാർത്ഥകമാകുന്ന നിമിഷങ്ങളിലൂടെ യാണ് ഞങ്ങൾ കടന്നു പോയത് .ഒരു കിലോ അരി മോഷ്ടി ച്ചതിന്റെ പേരിൽ ഒരു ആദിവാസി യുവാവിനെ തല്ലി കൊല്ലാൻ വരെ മടിയില്ലാത്ത ആധുനിക മനുഷ്യ മനസ്സിനെ മെരുക്കാൻ അവനിൽ പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള കാരുണ്യവും അനുതാപവും നിറക്കുകയല്ലാതെ മറ്റെന്താണ് പോംവഴി ?
ജലാശയത്തിന്റെ മറുകരയിൽ പാറയുടെ മേലെ കേറി ആമകൾ നിർഭയം തല നീട്ടുന്നതും ഒച്ചയനക്കം അറിയുമ്പോൾ പെട്ടെന്ന് ജലത്തിലേക്കിറങ്ങുന്നതും കാണാം .കുറച്ചു നീർക്കോഴികളെയും കൊക്കുകളെയും കാണാൻ കഴിഞ്ഞു .മടക്കയാത്രയിൽ മൊട്ടപ്പാറകൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ചെറുകുളങ്ങളും അങ്ങിങ്ങ് ഇടക്ക് കാണപ്പെട്ട കാവുകളും അവയിൽ വിരഹിച്ചു കൊണ്ടിരുന്ന കുരങ്ങുകളും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനം ശ്രദ്ധയോടെ നടക്കേണ്ട മേഖലയാണ് ബേഡകം പഞ്ചായത്തും കോടോം ബേളൂർ പഞ്ചായത്തും എന്ന തിരിച്ചറിവ് നൽകി .
പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി ജല സംരക്ഷണ പഠന യാത്ര
കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ
അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന
പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും
തൊട്ടടുത്ത് രണ്ടര കിലോമീറ്റർ ദൂരെയുള്ള ഒടയഞ്ചാൽ ടൗണിലേക്ക് ജല സംരക്ഷണ
പഠന യാത്ര നടത്തി .യാത്രയുടെ ഭാഗമായി ജലസംരക്ഷണ റാലിയും ചാൽ ശുചീകരണവും
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചർച്ചയും സംഘടിപ്പി ക്കപ്പെട്ടു.ഉച്ചക്ക്
ശേഷം മൂന്നു മണി മുതൽ അഞ്ചു മണി വരെ നടന്ന പ്രവർത്തനത്തിൽ 70
വിദ്യാർത്ഥികൾ ഉൾപ്പെടെ 150ഓളം പേർ പങ്കെടുത്തു .സ്കൂൾ പി റ്റി എ
പ്രസിഡന്റ് ശ്രീമതി സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പ
ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീ ടി ബാബു പ്രവർത്തനോത്ഘാടനം നടത്തി
.പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ പരിസ്ഥിതികം പ്രോജക്ടിന്റെ റിപ്പോർട്ട്
അവതരിപ്പിച്ചു .ടൌൺ വികസന സമിതി സെക്രട്ടറി സന്തോഷ് , എണ്ണപ്പാറ പി എച്
സി ജൂനിയർ
ഹെൽത്ത് ഇൻസ്‌പെക്ടർ , പൂടംകല്ല് പി എച് സി ജൂനിയർ ഹെൽത്ത്
ഇൻസ്‌പെക്ടർ ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ
പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേന വിദ്യാർത്ഥി
പ്രതിനിധി കൃഷ്‌ണലാൽ , നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥി പ്രതിനിധി അപർണ
തുടങ്ങിയവർ സംസാരിച്ചു .പി റ്റി എ അംഗം ഭാസ്കരൻ ,ഹെഡ്മാസ്റ്റർ ശ്രീ വത്സൻ ഇ
,ബാലചന്ദ്രൻ മാസ്റ്റർ ,ഷിജു മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,പി .ജനാർദ്ദനൻ
മാസ്റ്റർ ,പി .ഇ. ടി ജനാർദ്ദനൻ മാസ്റ്റർ തുടങ്ങിയവർ ചാൽ ശുചീകരണ
പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി .
പരിസ്ഥിതികം പ്രോജക്ടിന്റെ ഭാഗമായി സ്‌കൂൾ ക്യാംപസിൽ ഫല വൃക്ഷ തോട്ടം ,തെങ്ങു നട്ടു പിടിപ്പിച്ചു പരിപാലിക്കൽ ,ജൈവ വാഴ കൃഷി ,ഔഷധത്തോട്ടം ,ജൈവവൈവിധ്യ പാർക്ക് ,ജൈവ വൈവിധ്യ പഠനം ,ജൈവ വൈവിധ്യ രജിസ്റ്റർ ,മാലിന്യസംസ്കരണത്തിനായി കമ്പോസ്റ്റു കുഴി നിർമാണം ,മഴവെള്ള ശേഖരണസംവിധാനങ്ങൾ,ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .ക്യാമ്പസിനു വെളിയിൽ നാട്ടുകാരുടെ സഹകരണത്തോടെ രണ്ടാം വിള ജൈവനെൽക്കൃഷി ,ദത്തുഗ്രാമത്തിൽ തെങ്ങു നട്ടു പിടിപ്പിച്ചു പരിപാലിക്കൽ ,ജല സംരക്ഷണ റാലി ,ചാലശുചീകരണം ,തടയണനിർമാണം ,പരിസ്ഥിതി പഠനയാത്ര ,സാർക് ജലവിതരണ പദ്ധതിയുടെ പാരിസ്ഥിതിക മൂല്യത്തെ കുറിച്ചുള്ള പഠനം എന്നിങ്ങനെ നിരവധി കർമ്മപ്രവത്തനങ്ങൾ ചെയ്തിട്ടുണ്ടു . പരിസ്ഥിതികം പ്രോജക്ടിന്റെ സന്ദേശം മനുഷ്യൻ പ്രകൃതിയിലേക്ക് എന്ന താണു .കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഒരു മാർഗം നിലവിലുള്ള ജലസ്രോതസുകളെ സംരക്ഷിക്കു ക എന്നതാണ് .ഈ പ്രവർത്തനങ്ങ ളിൽ യുവതലമുറയെക്കൂടി ഉൾപ്പെടുത്തുകയാണ് ഭൂമിത്രസേനക്ളബിലെയും നാഷണൽ സർവീസ് സ്കീമിലേയും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നത് . ഒടയഞ്ചാൽ ( ദൈവത്തിന്റെ ചാൽ )ശുചീകരണത്തിനുള്ള ഇന്നത്തെ പ്രവർത്തനത്തിന്റെ പ്രാധാന്യം ഇത് തന്നെയാണ് എന്ന് റിപോർട്ടിൽ വിശദീകരിക്കപ്പെട്ടു .
നിരവധി ലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകുന്ന വാവടുക്കം പുഴയിലേക്കുള്ള മൂന്നു ചാലുകൾ ഈ ടൗണിലൂടെയാണ് ഒഴുകുന്നത് .ഈ മൂന്നു ചാലുകളിലേക്കും മാലിന്യം വലിയ തോതിൽ നിക്ഷേപിക്കപ്പെടുന്നുണ്ട് എന്ന പൊള്ളുന്ന യാഥാർഥ്യം ഈ യാത്രയിൽ എല്ലാവരും കണ്ടറിഞ്ഞു .ടൗണിൽ ഉള്ള ഹോട്ടലുകളിൽ നിന്നും ചാലിന്റെ കരയിലുള്ള വീടുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നും മലിനജലം നേരിട്ട് ഈ ചാലുകളിൽ എത്തുന്നതും കണ്ടു .ടൗണിലാകട്ടെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥിരം സംവിധാ ന ങ്ങൾ ഇനിയും ഏർപ്പാടാക്കിയിട്ടും ഇല്ല .ടൌൺ വികസന സമിതിയുടെയും കോടോംബേളൂർ പഞ്ചായത്തിന്റെയും അടിയന്തിര ശ്രദ്ധയും ഒത്തൊരുമിച്ച പ്രവർത്തനവും ഇക്കാര്യത്തിൽ ഉടൻ ഉണ്ടാകേണ്ടതുണ്ട് .എന്നാൽ ടൗണിന്റെ ഒത്ത നടുക്ക് തന്നെ ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട് എന്ന നന്മയും തിരിച്ചറിഞ്ഞു .
ചാലിൽ നിന്നും മൂന്നായി( പ്ലാസ്റ്റിക് ,സ്ഫടികക്കുപ്പികൾ ,കത്തിക്കാവുന്നതു ) ശേഖരിച്ച മാലിന്യങ്ങൾ വിശകലനം ചെയ്തപ്പോൾ ഞെട്ടിക്കുന്ന സത്യങ്ങളാണ് വിദ്യാർത്ഥികൾ കണ്ടത് .മദ്യക്കുപ്പികൾ ,പ്ലാസ്റ്റിക് കുപ്പികൾ ,പ്ലാസ്റ്റിക് സഞ്ചികൾ ,അഴുക്കു തുണികൾ ,ഗുളിക പാക്കറ്റുകൾ ,സാനിറ്ററി നാപ്കിനുകൾ എന്നിവയുടെ അമ്പതോളം കൂമ്പാരങ്ങൾ ഞങ്ങൾ ചാലിൽ നിന്നും ഈ ദിവസം എടുത്തു മാറ്റി .ആദ്യത്തെ മഴ പെയ്ത് തോട് നിറയുമ്പോൾ ഈ മാലിന്യങ്ങളെല്ലാം പുഴയിലും കടലിലും അങ്ങിനെ നമ്മുടെ കുടിവെള്ളത്തിലും ഭക്ഷണത്തിലും എത്തും .ഈ ഭീകരാവസ്ഥ കണ്ടില്ലെന്നു നടിച്ചാണ് ഒടയഞ്ചാൽ ടൌൺ നിവാസികൾ ഇപ്പോഴും കഴിയുന്നത് .മഴക്കാലത്തിനു മുൻപേ ,കൂടുതൽ ജനപങ്കാളിത്തത്തോടെ ചാലുകൾ പൂർണമായി മാലിന്യ മുക്തമാക്കണം .മാലിന്യങ്ങൾ മൂന്നായി വേർതിരിച്ചു ശേഖരിച്ചു സംസ്കരിക്കുവാനുള്ള ഏർപ്പാടുകൾ അടിയന്തിരമായി ഉണ്ടാകണം .
കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പാരിസ്ഥിതികം 2018 മാലിന്യങ്ങളില്ലാത്ത ഒടയഞ്ചാൽ ടൗണിനു വേണ്ടിയുള്ള പ്രവത്തനങ്ങളുടെ തുടക്കമാകണം എന്നു ഉൽഘാടന സമ്മേളനത്തിൽ പൊതു അഭിപ്രായമുണ്ടായി .
ജലസംരക്ഷണ റാലി ഒടയഞ്ചാൽ ടൗണിൽ
മാലിന്യങ്ങൾ ചാലിലേല്ക്ക് എറിഞ്ഞിടല്ലേ സോദരാ
നദീജലം ദാഹജലം ജീവാമൃതം സോദരാ ....
ഒടയഞ്ചാലിന് ചാലു കൾ കുടിവെള്ളത്തിൻ ചാലുകൾ
വാവടുക്കം പുഴ നിറയ്ക്കും ദാഹജല ചാലുകൾ
ദൈവത്തിന്റെ കൈയൊപ്പുള്ള ജീവജല ചാലുകൾ
മലിനമുക്തമാ ക്കി കണ്മണിയെപ്പോൽ കാത്തിടാം

Friday, February 9, 2018
വാർഷിക പരിപാടിയുടെ റിപ്പോർട്
2500 ലധികം ആളുകൾ പങ്കെടുത്ത ,3 ജീവനക്കാർക്ക് യാത്രയയപ്പു നൽകിയ ,-2 മുതൽ +2 വരെയുള്ള വിദ്യാർത്ഥികളുടെ 70 ഓളം വ്യത്യസ്ത പരിപാടികൾ സ്റ്റേജ് ചെയ്ത , 80ലധികം വിദ്യാർത്ഥികൾക്ക് പ്രോല്സാഹന സമ്മാനം നൽകിയ,സനീഷ് സാറിന്റെ നാടൻ പാട്ടു മേള കൊണ്ട് ധന്യമായ,ഉച്ച കഴിഞ്ഞു 2 .30നു തുടങ്ങി 8 മണിക്കൂറിലധികം നീണ്ടെങ്കിലും പൂർണവിജയമായി തീർന്ന പരിപാടിയുടെ റിപ്പോർട് !ദേശാഭിമാനിക്ക് നന്ദി .
Subscribe to:
Posts (Atom)