കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി രണ്ടാം വിള നെൽക്കൃഷി കൊയ്ത്തുത്സവം നടത്തി .ഈ പ്രവർത്തനം കാലാവസ്ഥാ വ്യതിയാനത്തിന്റെ നൊമ്പരപ്പെടുത്തുന്ന അനുഭവസാക്ഷ്യമായി .
കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഇക്കുറിയും വെള്ളം കിട്ടുമെന്ന ഉറപ്പിലാണ് കോടോം വയലിൽ അരയേക്കർ സ്ഥലത്തു പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തൊണ്ണൂറാൻ വിത്ത് വിതച്ചത് .നവംബർ മാസം അവസാനം വിതക്കുമ്പോൾ പാടത്തു മുട്ടോളം വെള്ളം ഉണ്ടായിരുന്നു .
തുടക്കത്തിൽ നീർകിളികൾ പാടത്തിറങ്ങി വിത്ത് കുറെ കൊണ്ട് പോയി .ഇത് പതിവില്ലാത്ത അനുഭവം എന്നു കൃഷിക്കാരനായ രമേശൻ പറഞ്ഞു.
ഡിസംബർ പകുത്തിയാവുമ്പോഴേക്കും പാടത്തെ വെള്ളം വറ്റി .
ചാലിൽ ചെറു തടയണകൾ കെട്ടി .ആവും വിധം കൃഷിക്ക് നനവ് നിലനിര്ത്താന് ശ്രമിച്ചു .കാവിൽ നിന്നുള്ള ശക്തിയായ ഉറവ പതിവില്ലാത്ത വിധം ദുർബലമാകുന്നു .ഇപ്പോഴത്തെ കാലം തെറ്റിയ ചൂടാകണം കാരണം എന്നു കൃഷിക്കാർ .
വളം ചെയ്തു . കളകൾ പറിച്ചു .പരീക്ഷാക്കാലത്തിന്റെ പരിമിതികൾ വേറെ .
ഈയാഴ്ച വിളഞ്ഞു നിൽക്കുന്ന പാടത്തു ഉള്ളതു കൊയ്തെടുത്തു .
കൃഷിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയ വിദ്യാർത്ഥികൾ നെൽ കൃഷി ക്കു ഓരോഘട്ടത്തിലും എത്ര ശ്രദ്ധ കൊടുക്കാനുണ്ട് എന്ന് തിരിച്ചറിഞ്ഞു . നൂറു മേനി വിളഞ്ഞില്ലെങ്കിലും സ്വർണ നിറമുള്ള നെന്മണികളും പാടത്തെ ചേറും വെള്ളത്തിന്റെ കള കള ശബ്ദവും വിയർപ്പിന്റെ മണവും അദ്ധ്വാനത്തിന്റെ ആനന്ദവും കൂട്ടായ്മയുടെ വഴക്കങ്ങളും കാലാവസ്ഥ മാറ്റത്തെ ക്കുറിച്ചുള്ള തിരിച്ചറിവും വിവിധ ഘട്ടങ്ങളിലെ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ,നെൽ കൃഷി നിലനിറുത്താനുള്ള ആശയങ്ങളും വിദ്യാർത്ഥികളിൽ പല മേനി നിറഞ്ഞിരുന്നു .
പ്രവർത്തനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പി റ്റി എ അംഗങ്ങളുടെയും പാടശേഖര സമിതി പ്രവർത്തകരുടെയും കൃഷി വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു .വിത്ത് വിതക്കുന്ന വേളയിൽ ബ്ലോക്ക് പ്രസിഡണ്ട് രാജൻ പ്രവർത്തനോത്ഘാടനം നടത്തി .കർഷകരെ ആദരിക്കുന്ന ചടങ്ങും നടത്തി.പാടശേഖര സമിതി സെക്രട്ടറി രമേശൻ ,പി ടി എ പ്രസിഡന്റ് സൗമ്യാ വേണുഗോപാൽ , പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു , സ്കൂൾ പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,എലിസബത്ത് ടീച്ചർ ,ലൈലാബീവി ടീച്ചർ ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേന വിദ്യാർത്ഥികൾ , നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥിപ്രതിനിധികൾ തുടങ്ങിയവർ വിത്ത് വിതക്കൽ ,വയലിൽ വെള്ളം എത്തിക്കൽ ,കളപറിക്കൽ ,വളം ചെയ്യൽ ,കൊയ്തെടുക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി .
നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം - ഭൂമിത്രസേന ,ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾകോടോത്
ഒരു സെന്റ് നെൽവയൽ ഒന്നര ലക്ഷം ലിറ്റർ ജലം മണ്ണിലേക്കിറക്കുന്ന തണ്ണീർ തടമാണ് .ആയതിനാൽ നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം .കാവിൽ നിന്നുള്ള ഉറവയാണ് കോടോത്തെ വയലിനെ നനയ്ക്കുന്ന ചാലാകുന്നത് .കാവ് മതിൽ കെട്ടി സംരക്ഷിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ജലം അവശേഷിക്കുന്നത് .കാവിനു മതിൽ കെട്ടാൻ മെനക്കെട്ട വ്യക്തികളുടെ സന്മനസ്സിനെയും ദീർഘ വീക്ഷണ ത്തേയും ആദരിക്കണം .പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി കോടോത്തെ ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും ഭൂമിത്രസേനാ പ്രവർത്തകരും ഒത്തുചേർന്നു ഫിബ്രവരി 2 ലോക തണ്ണീർത്തടദിനം ആയി ആചരിച്ചപ്പോൾ ചർച്ച ചെയ്യപ്പെട്ട പ്രധാന ആശയങ്ങളാണിവ .പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ശ്രദ്ധക്കായി ഞങ്ങൾ ഈ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു
No comments:
Post a Comment