PRINCIPAL'S MESSAGE

Messages from the school office follows....----1.APPLY FOR CONDONATION OF SHORTAGE IN ATTENDANCE NOW.THOSE WHO ARE IN NEED OF SCRIBE /INTERPRETERS/ MUST REPORT AT THE OFFICE NOW..... PLS SEND YOUR comments and ARTICLES TO seakeyare@gmail.com - CKR

Sunday, February 25, 2018

പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി ജല സംരക്ഷണ പഠന യാത്ര

കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018  എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും  തൊട്ടടുത്ത് രണ്ടര കിലോമീറ്റർ ദൂരെയുള്ള ഒടയഞ്ചാൽ ടൗണിലേക്ക് ജല സംരക്ഷണ പഠന യാത്ര നടത്തി .യാത്രയുടെ  ഭാഗമായി  ജലസംരക്ഷണ റാലിയും ചാൽ ശുചീകരണവും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചർച്ചയും സംഘടിപ്പി ക്കപ്പെട്ടു.ഉച്ചക്ക് ശേഷം മൂന്നു മണി മുതൽ അഞ്ചു മണി വരെ നടന്ന പ്രവർത്തനത്തിൽ 70 വിദ്യാർത്ഥികൾ ഉൾപ്പെടെ 150ഓളം  പേർ പങ്കെടുത്തു .സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീമതി സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീ ടി ബാബു പ്രവർത്തനോത്ഘാടനം നടത്തി .പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ പരിസ്ഥിതികം പ്രോജക്ടിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു .ടൌൺ വികസന സമിതി  സെക്രട്ടറി  സന്തോഷ് , എണ്ണപ്പാറ പി എച്  സി  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ       , പൂടംകല്ല്  പി എച്  സി  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ            ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേന വിദ്യാർത്ഥി പ്രതിനിധി കൃഷ്‌ണലാൽ , നാഷണൽ സർവീസ് സ്‌കീം  വിദ്യാർത്ഥി പ്രതിനിധി അപർണ തുടങ്ങിയവർ സംസാരിച്ചു .പി റ്റി എ അംഗം ഭാസ്കരൻ ,ഹെഡ്മാസ്റ്റർ ശ്രീ വത്സൻ ഇ ,ബാലചന്ദ്രൻ മാസ്റ്റർ ,ഷിജു മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,പി .ജനാർദ്ദനൻ മാസ്റ്റർ ,പി .ഇ. ടി ജനാർദ്ദനൻ മാസ്റ്റർ തുടങ്ങിയവർ ചാൽ ശുചീകരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി .

പരിസ്ഥിതികം പ്രോജക്ടിന്റെ ഭാഗമായി സ്‌കൂൾ ക്യാംപസിൽ ഫല വൃക്ഷ തോട്ടം ,തെങ്ങു നട്ടു പിടിപ്പിച്ചു പരിപാലിക്കൽ ,ജൈവ വാഴ കൃഷി ,ഔഷധത്തോട്ടം ,ജൈവവൈവിധ്യ പാർക്ക് ,ജൈവ വൈവിധ്യ പഠനം ,ജൈവ വൈവിധ്യ രജിസ്റ്റർ ,മാലിന്യസംസ്കരണത്തിനായി കമ്പോസ്റ്റു കുഴി നിർമാണം ,മഴവെള്ള ശേഖരണസംവിധാനങ്ങൾ,ജലസംരക്ഷണ പ്രവർത്തനങ്ങൾ   എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .ക്യാമ്പസിനു വെളിയിൽ നാട്ടുകാരുടെ സഹകരണത്തോടെ രണ്ടാം വിള ജൈവനെൽക്കൃഷി ,ദത്തുഗ്രാമത്തിൽ തെങ്ങു നട്ടു പിടിപ്പിച്ചു പരിപാലിക്കൽ ,ജല സംരക്ഷണ റാലി ,ചാലശുചീകരണം ,തടയണനിർമാണം ,പരിസ്ഥിതി പഠനയാത്ര ,സാർക്‌ ജലവിതരണ പദ്ധതിയുടെ പാരിസ്ഥിതിക മൂല്യത്തെ കുറിച്ചുള്ള പഠനം എന്നിങ്ങനെ നിരവധി കർമ്മപ്രവത്തനങ്ങൾ ചെയ്തിട്ടുണ്ടു . പരിസ്ഥിതികം പ്രോജക്ടിന്റെ സന്ദേശം മനുഷ്യൻ പ്രകൃതിയിലേക്ക് എന്ന താണു .കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഒരു മാർഗം നിലവിലുള്ള ജലസ്രോതസുകളെ സംരക്ഷിക്കു ക എന്നതാണ് .ഈ പ്രവർത്തനങ്ങ ളിൽ  യുവതലമുറയെക്കൂടി ഉൾപ്പെടുത്തുകയാണ്  ഭൂമിത്രസേനക്ളബിലെയും നാഷണൽ സർവീസ് സ്കീമിലേയും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നത് . ഒടയഞ്ചാൽ ( ദൈവത്തിന്റെ ചാൽ )ശുചീകരണത്തിനുള്ള ഇന്നത്തെ പ്രവർത്തനത്തിന്റെ പ്രാധാന്യം ഇത് തന്നെയാണ് എന്ന് റിപോർട്ടിൽ വിശദീകരിക്കപ്പെട്ടു .


നിരവധി ലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകുന്ന വാവടുക്കം പുഴയിലേക്കുള്ള മൂന്നു ചാലുകൾ ഈ ടൗണിലൂടെയാണ് ഒഴുകുന്നത് .ഈ മൂന്നു ചാലുകളിലേക്കും മാലിന്യം വലിയ തോതിൽ നിക്ഷേപിക്കപ്പെടുന്നുണ്ട് എന്ന പൊള്ളുന്ന യാഥാർഥ്യം ഈ യാത്രയിൽ എല്ലാവരും കണ്ടറിഞ്ഞു .ടൗണിൽ ഉള്ള ഹോട്ടലുകളിൽ നിന്നും ചാലിന്റെ കരയിലുള്ള വീടുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നും മലിനജലം നേരിട്ട് ഈ ചാലുകളിൽ എത്തുന്നതും കണ്ടു .ടൗണിലാകട്ടെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥിരം സംവിധാ ന ങ്ങൾ ഇനിയും ഏർപ്പാടാക്കിയിട്ടും ഇല്ല .ടൌൺ വികസന സമിതിയുടെയും കോടോംബേളൂർ പഞ്ചായത്തിന്റെയും അടിയന്തിര ശ്രദ്ധയും ഒത്തൊരുമിച്ച പ്രവർത്തനവും ഇക്കാര്യത്തിൽ ഉടൻ ഉണ്ടാകേണ്ടതുണ്ട് .എന്നാൽ ടൗണിന്റെ ഒത്ത നടുക്ക് തന്നെ ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട് എന്ന നന്മയും തിരിച്ചറിഞ്ഞു .

ചാലിൽ നിന്നും മൂന്നായി( പ്ലാസ്റ്റിക് ,സ്ഫടികക്കുപ്പികൾ ,കത്തിക്കാവുന്നതു ) ശേഖരിച്ച മാലിന്യങ്ങൾ വിശകലനം ചെയ്തപ്പോൾ ഞെട്ടിക്കുന്ന സത്യങ്ങളാണ് വിദ്യാർത്ഥികൾ കണ്ടത് .മദ്യക്കുപ്പികൾ ,പ്ലാസ്റ്റിക് കുപ്പികൾ ,പ്ലാസ്റ്റിക് സഞ്ചികൾ ,അഴുക്കു തുണികൾ ,ഗുളിക പാക്കറ്റുകൾ ,സാനിറ്ററി നാപ്കിനുകൾ എന്നിവയുടെ അമ്പതോളം കൂമ്പാരങ്ങൾ ഞങ്ങൾ ചാലിൽ നിന്നും ഈ ദിവസം എടുത്തു മാറ്റി .ആദ്യത്തെ മഴ പെയ്ത് തോട് നിറയുമ്പോൾ ഈ മാലിന്യങ്ങളെല്ലാം പുഴയിലും കടലിലും അങ്ങിനെ നമ്മുടെ കുടിവെള്ളത്തിലും ഭക്ഷണത്തിലും എത്തും .ഈ ഭീകരാവസ്ഥ കണ്ടില്ലെന്നു നടിച്ചാണ് ഒടയഞ്ചാൽ ടൌൺ നിവാസികൾ ഇപ്പോഴും കഴിയുന്നത് .മഴക്കാലത്തിനു മുൻപേ ,കൂടുതൽ  ജനപങ്കാളിത്തത്തോടെ ചാലുകൾ  പൂർണമായി മാലിന്യ മുക്തമാക്കണം .മാലിന്യങ്ങൾ മൂന്നായി വേർതിരിച്ചു ശേഖരിച്ചു സംസ്കരിക്കുവാനുള്ള ഏർപ്പാടുകൾ അടിയന്തിരമായി ഉണ്ടാകണം .

കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018 മാലിന്യങ്ങളില്ലാത്ത ഒടയഞ്ചാൽ ടൗണിനു വേണ്ടിയുള്ള പ്രവത്തനങ്ങളുടെ തുടക്കമാകണം  എന്നു  ഉൽഘാടന സമ്മേളനത്തിൽ പൊതു അഭിപ്രായമുണ്ടായി .

 





ജലസംരക്ഷണ റാലി ഒടയഞ്ചാൽ ടൗണിൽ

മാലിന്യങ്ങൾ ചാലിലേല്ക്ക് എറിഞ്ഞിടല്ലേ സോദരാ
നദീജലം ദാഹജലം  ജീവാമൃതം സോദരാ ....
ഒടയഞ്ചാലിന് ചാലു കൾ കുടിവെള്ളത്തിൻ ചാലുകൾ
വാവടുക്കം പുഴ നിറയ്ക്കും ദാഹജല ചാലുകൾ
ദൈവത്തിന്റെ കൈയൊപ്പുള്ള ജീവജല ചാലുകൾ
മലിനമുക്തമാ ക്കി കണ്മണിയെപ്പോൽ   കാത്തിടാം




No comments:

Post a Comment