സാർക് ജലവിതരണ പദ്ധതി പഠനയാത്ര
കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പാരിസ്ഥിതികം 2018 എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും 5 കിലോമീറ്റർ ദൂരെയുള്ള രാമങ്കയം അണക്കെട്ടിലേക്ക് ജലസംരക്ഷണസാർക് ജലവിതരണ പദ്ധതി പഠനയാത്ര പഠന യാത്ര നടത്തി.ഭൂമിത്രസേനയുടെയും നാഷണൽ സർവീസ് സ്‌കീംന്റെയും പ്രതിനിധികളായ 50 വിദ്യാർത്ഥികൾ സാർക് ( SAARC ) രാജ്യങ്ങളുടെ കൂട്ടായ്‍മയിൽ കോടോം ബേളൂർ പഞ്ചായത്തിൽ ഈ മാർച്ച് മാസം കമ്മീഷൻ ചെയ്യാൻ പോകുന്ന ജലവിതരണ പദ്ധതി യാണ് പഠന വിധേയമാക്കിയത് . .പി ടി എ പ്രസിഡന്റ് സൗമ്യാ വേണുഗോപാൽ , പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു , സ്കൂൾ പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,ലൈലാബീവി ടീച്ചർ ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്‌കീമിന്റെയും വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി .
കോടോത് മയിൽപ്പാറയിലെ 6 ലക്ഷം ലിറ്റർ ശേഷിയുള്ള ജല സംഭരണിയും പുഴയോരത്തെ കിണറും പമ്പ് ഹൗസും പോർക്കളത്തെ 2 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയും ഞങ്ങൾ സന്ദർശിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ കെ വി കേളു വിദ്യാർത്ഥികൾക്ക് ഈ സംവിധാനം ഈ പ്രദേശത്തു അനുവദിക്കപ്പെടാപരിസ്ഥിതികം 2018 ൻ ഇടയായ സാഹചര്യവും പ്രവർത്തന സാധ്യതകളും വിവരിച്ചു കൊടുത്തു .
കോടോം ബേളൂർ പഞ്ചായത്തിന്റെ ജലക്ഷാമം തീർക്കാനായി ഉദ്ദേശിക്കപ്പെട്ട ഈ പദ്ധതിക്ക് ഏതാണ്ട് 17,62 ,78 ,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു .പാലപ്പുഴയിൽ രാമങ്കയത്തുള്ള തടയണക്കു 3.02 മീറ്റർ ഉയരവും 80 മീറ്റർ യനീളവും .ഇതിനു് 3 ഷട്ടറുകൾ ഉണ്ട് .പദ്ധതിക്ക് 103 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ ഉണ്ട് .ആദ്യഘട്ടത്തിൽ പൊതുസ്ഥലങ്ങളിൽ 204 ഇടങ്ങളിൽ കണക്ഷൻ നൽകും .
അതിന്റെ ഭാഗമായി നമ്മുടെ സ്ക്കൂളിലും മാർച്ച് മാസം പകുതിയോടെ ജലവിതരണം നടക്കും.ക്യാംപസിലെ ജലക്ഷാമം ഇതോടെ പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം .അപ്പോഴും ശരിയായ ജലവിനിയോഗ രീതികൾ തുടരേണ്ടതുണ്ട് .അതിനായി പ്രസിദ്ധീകരിച്ച ലഘുലേഖയിലെ ആശയങ്ങളും ചർച്ചചെയ്യപ്പെട്ടു . പരിസ്ഥിതികം 2018

,
ഡാമിന് താഴെ വെള്ളച്ചാട്ടത്തിന്റെ രസം നുകരാനും അതുകഴിഞ്ഞു പുഴയോരത്തെ മരത്തണലിൽ കാറ്റു കൊണ്ടിരിക്കാനും സമയം കിട്ടി .ഇന്നത്തെ സന്ദർശനത്തിന്റെ വിലയിരുത്തലിനായും കലാപരിപാടികൾ അവതരിപ്പി ക്കുന്നതിനും പറ്റിയ സ്ഥലമായിരുന്നു .സജീവമായ ചർച്ചകൾ നടന്നു .രാഹുൽ ,നന്ദു മാധവ് ,ഷൈജു സ്റ്റീഫൻ ,അജിത് തമ്പാൻ ,റ്റോജോ ,അലൻ ,പ്രിയേഷ് ,സോബിൻ സി ബെന്നി ,ജയ് ജിത് ജോയ് ,ജ്യോതിസ് ,കീർത്തി തുടങ്ങിയവർ പരിസ്ഥിതികം 2018 എന്ന പ്രോജെക്ടിന്റെ വിവിധ പ്രവർത്തനങ്പരിസ്ഥിതികം 2018 ങൾ വിലയിരുത്തി .ഈ പ്രദേശം മലിനമാകാതെ സൂക്ഷിക്കണമെന്നും അതിനു നാട്ടുകാരുടെ ശ്രദ്ധയുണ്ടാവണമെന്നും അഭിപ്രായമുണ്ടായി.കൂടാതെ ഈ സംഭരണിയുടെ താഴെ വശങ്ങളിൽ കാഴ്ചകാണുന്നതിനും കാറ്റു കൊള്ളു ന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം .ആഭ്യന്തര ടൂറിസ മാപ്പിൽ ഉൾപ്പെടുത്താം .ഇത്തരത്തിലുള്ള തടയണകളുടെ നിർമാണം പോലെയുള്ള വികസനപ്രവർത്തനങ്ങൾ പരിസ്ഥിതികം 2018നടത്താൻ നമ്മൾ നമ്മുടെ നാട്ടിൽ തന്നെ ജോലി ചെയ്യണം ,അല്ലാതെ ഉയർന്ന ശംബളം മാത്രം കരുതി വിദേശങ്ങളിൽ പോകുന്ന രീതി മതിയാക്കണം , പ്രകൃതിയെ സ്നേഹിക്കുന്ന ശീലമുള്ളവർ മനുഷ്യനെയും സ്നേഹിക്കും .അത് കൊണ്ട് പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ ഗുണകര മാണ് തുടങ്ങിയ വ്യത്യസ്ഥ മായ ആശയങ്ങൾ വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചു .ചർച്ച ക്രോഡീകരിച്ചു കൊണ്ട് ലൈല ബീവി റ്റീച്ചറും കേളുവേട്ടനും പ്രകൃതി സ്നേഹത്തിലൂന്നിയ വികസന പ്രവർത്തനങ്ങൾ ആണ് നാടിനാവശ്യം എന്നു ചൂണ്ടിക്കാട്ടി. പുഴയെ സ്നേഹിച്ചു വളർന്ന ബാല്യകാലത്തെ ക്കുറിച്ചു പരമർശിച്ചു തുടങ്ങിയ കേളുവേട്ടൻ പുഴയുടെ ഇന്നത്തെ മെലിഞ്ഞ അവസ്ഥക്ക് കാരണം ആളുകളുടെ പ്രകൃതി ചൂഷണം തന്നെയാണെന്ന് ഓർമിപ്പിച്ചു.അനിയന്ത്രിതമായ തോതിലുള്ള മരം മുറിവും തിട്ടയിട്ടുള്ള മൽസ്യ ബന്ധനവും വനസമ്പത്തും മൽസ്യസമ്പത്തും ശോഷിപ്പിച്ചു എന്നത് ചില ഉദാഹരണങ്ങൾ മാത്രം .പരിസ്ഥിതികം 2018 പോലുള്ള പ്രോജക്ടുകൾ യുവാക്കളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള അവബോധം ഉണ്ടാക്കും എന്ന പ്രതീക്ഷയിൽ യോഗം അവസാനിച്ചു .