PRINCIPAL'S MESSAGE

Messages from the school office follows....----1.APPLY FOR CONDONATION OF SHORTAGE IN ATTENDANCE NOW.THOSE WHO ARE IN NEED OF SCRIBE /INTERPRETERS/ MUST REPORT AT THE OFFICE NOW..... PLS SEND YOUR comments and ARTICLES TO seakeyare@gmail.com - CKR

Sunday, February 25, 2018

ആമക്കുളം മൂലൂർ കാവിലേക്കു ജൈവവൈവിധ്യ പഠനയാത്ര നടത്തി








കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018  എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും  15 കിലോമീറ്റർ ദൂരെയുള്ള ആമക്കുളം മൂലൂർ കാവിലേക്കു ജൈവവൈവിധ്യ  പഠന യാത്ര നടത്തി.ഭൂമിത്രസേനയുടെയും  നാഷണൽ സർവീസ് സ്‌കീംന്റെയും  പ്രതിനിധികളായ 50 വിദ്യാർത്ഥികൾ കോടോത് ,ബേഡകം മേഖലയിലെ കാവുകളും അവയോട് ചേര്ന്നുള്ള ജൈവവൈവിധ്യവു മാണ് പഠന വിധേയമാക്കുന്നത് .പി ടി എ പ്രസിഡന്റ്‌  സൗമ്യാ വേണുഗോപാൽ  , പി ടി എ വൈസ് പ്രസിഡന്റ്‌  കെ വി കേളു , സ്കൂൾ പ്രിൻസിപ്പൽ  സി കെ രാധാകൃഷ്ണൻ  ,ലൈലാബീവി ടീച്ചർ ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേന വിദ്യാർത്ഥി പ്രതിനിധി കീർത്തി  , നാഷണൽ സർവീസ് സ്‌കീം  വിദ്യാർത്ഥി പ്രതിനിധി കൃഷ്ണരാജ്  തുടങ്ങിയവർനേതൃത്വം നൽകി .

കാസർഗോഡ്  ബേഡകം പഞ്ചായത്തിൽ കുണ്ടംകുഴി ഗ്രാമത്തിനടുത്തുള്ള ആമക്കുളംക്ഷേത്രം  ആമകളെ സംരക്ഷിക്കുന്നതിന് പേരുകേട്ട സ്ഥലമാണ് .ഭകതന്മാർ നേർച്ചയായി ആമകൾക്കു നൈവേദ്യ ചോറു നൽകുന്നതും ആമകൾ വരിവരിയായി വെള്ളത്തിൽ നിന്ന് തല പുറത്തേക്കിട്ടു ആളുകൾക്കടുത്തു കുളപ്പടവുകൾക്കു അരികിലെത്തി നിവേദ്യം സ്വീകരിച്ചു വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് പോകുന്നതും എല്ലാത്തിനും സാക്ഷിയായി ദേവി വിഗ്രഹം ഉള്ള പന്തലിൽ കാഴ്ചക്കാർ ക്ഷമയോടെ നിൽക്കുന്നതും കൗതുകമുണരുന്ന അനുഭവമാണ് .ക്ഷേത്രത്തിൽ കയറാതെയും പ്രകൃതി സ്നേഹികൾക്ക് ആമക്കുളമണ്ഡപത്തിൽ   ആമകളെ  നിരീക്ഷിക്കാൻ  കഴിയും .

ചുറ്റുപാടുമുള്ള മൊട്ടപ്പാറകൾക്കു നടുവിൽ പക്ഷി മൃഗാദികൾക്കു വിഹരിക്കാനൊരു ജലാശയം .അതിനു ചുറ്റും ക്ഷേത്രകമ്മിറ്റി പണിഞ്ഞ സംരക്ഷണ മതിൽ .കുളത്തിന്റെ നടുക്ക് ചെന്നെത്താവുന്ന വിധത്തിൽ നടപ്പാതയും മണ്ഡപവും .ക്ഷേത്രത്തോട് ചേർന്ന് വന്മരങ്ങളും കാട്ടുവള്ളികളും നിറഞ്ഞ മൂലൂർ കാവ് .അനുവാദമില്ലാതെ ആർക്കും ആമകളെയോ പക്ഷികളെ യോ ഉപദ്രവിക്കാൻ കഴിയാത്ത വിധത്തിൽ വേലികളും നിരീക്ഷണ സംവിധാനവും .പ്രകൃതിയോട് ഈ പ്രദേശത്തുകാർ കാണിക്കുന്ന സ്‌നേഹവും ഭക്തിയും ശ്രദ്ധയർഹിക്കുന്ന കാര്യമാണ് .ആം ഗല കാല്പനിക കവി വില്യം വേർഡ്സ്‌വത് തന്റെ മഴവില്ലു എന്ന കവിതയിൽ കുറിക്കുന്ന And I could wish my days to be
Bound each to each by natural piety.( പ്രകൃതിയോടുള്ള ഭക്തിഭാവത്തിൽ എന്റെ ദിനങ്ങൾപരസ്പര ബന്ധിതമാകണേ )  എന്ന പ്രാർത്ഥന സാർത്ഥകമാകുന്ന നിമിഷങ്ങളിലൂടെ യാണ് ഞങ്ങൾ കടന്നു പോയത് .ഒരു കിലോ അരി മോഷ്ടി ച്ചതിന്റെ പേരിൽ ഒരു ആദിവാസി യുവാവിനെ തല്ലി കൊല്ലാൻ വരെ  മടിയില്ലാത്ത ആധുനിക മനുഷ്യ മനസ്സിനെ മെരുക്കാൻ അവനിൽ പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള കാരുണ്യവും അനുതാപവും നിറക്കുകയല്ലാതെ മറ്റെന്താണ് പോംവഴി ?


     ജലാശയത്തിന്റെ മറുകരയിൽ പാറയുടെ മേലെ കേറി ആമകൾ നിർഭയം തല നീട്ടുന്നതും ഒച്ചയനക്കം അറിയുമ്പോൾ പെട്ടെന്ന് ജലത്തിലേക്കിറങ്ങുന്നതും കാണാം .കുറച്ചു നീർക്കോഴികളെയും കൊക്കുകളെയും കാണാൻ കഴിഞ്ഞു .മടക്കയാത്രയിൽ മൊട്ടപ്പാറകൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ചെറുകുളങ്ങളും അങ്ങിങ്ങ്  ഇടക്ക് കാണപ്പെട്ട കാവുകളും അവയിൽ വിരഹിച്ചു കൊണ്ടിരുന്ന കുരങ്ങുകളും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനം ശ്രദ്ധയോടെ നടക്കേണ്ട മേഖലയാണ് ബേഡകം പഞ്ചായത്തും കോടോം ബേളൂർ പഞ്ചായത്തും എന്ന തിരിച്ചറിവ് നൽകി .








No comments:

Post a Comment